പ്രകൃതിയുടെ സൌന്ദര്യത്തിലേയ്ക്കും, വന്യതയിലേയ്ക്കുമുളള ഒരു യാത്ര... Contact: 9961616082 , 9207673816 Kanjirakkolly: One of the most beautifull place in KANNUR..... Distance- from Iritty ••►25 Km Payyavoor ••►15 Km Taliparamba[(via)Payyavoor]-Kanjirakolly ••►45 Km Visit & LIKE ••►http://www.facebook.com/kanjirakkolly Follow in Twitter ••► https://twitter.com/kanjirakkolly Youtube ••► http://www.youtube.com/user/Kanjirakkolly e-mail ••► [email protected] Best Time To Visit Kanjirakolly : July to January
Operating as usual
#Largest_Swimming_Pool_in_Kannur
കാഞ്ഞിരക്കൊല്ലിയുടെ ഹൃദയഭാഗത്ത് ശശിപാറ ഹിൽ സ്റ്റേഷനിലെ കുളിരിൽ പ്രകൃതി ഭംഗി ആസ്വദിച്ച് കുടുംബത്തോടൊപ്പം, കൂട്ടുകാരും ആയി വന്ന് അടിച്ചു പൊളിക്കാൻ പറ്റിയ കിടിലൻ സ്വിമ്മിംഗ് പൂൾ റിസോർട് 💃
Swimming Pool 🔹 Barbecue 🔹Camp Fire 🔹 Music System 🔹Wi Fi 🔹Homely Food 🔹 Sunrise Trek
WhatsApp : wa.me/919961616082
Enquiry :📞 9207673816
#Yatheesh_Chandra കണ്ണൂരിന്റെ മലയോര സുന്ദരിയെ കാണാൻ വന്നപ്പോൾ 😍
.
.
.
#YatheeshChandra #kanjirakolli #sasipara
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
Pure magic ❤️
#sunset #padankavala #kanjirakolli #kannur
ഫോട്ടോഷോപ്പ് വഴി റോഡ് ടാർ ചെയ്യാമോ!
പയ്യാവൂർ പഞ്ചായത്തിലെ 2-)o വാർഡിലെ, ജില്ലയിലെ പ്രാധാന ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കുള്ള റോഡുകളുടെ അവസ്ഥയാണിത്.
തകർന്ന് കിടക്കുന്ന റോഡിന്റെ ചിത്രത്തിൽ ടാർ എഡിറ്റ് ചെയ്ത് ഈ വ്യത്യസ്ഥമായ പ്രതിഷേധത്തിൽ പങ്ക് ചേരൂ...
#ShareMaximum
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
കാടൻ കുളി 😍
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
Heavenly ☘️
കാഞ്ഞിരക്കൊല്ലി ☘️
പ്രകൃതി കനിഞ്ഞരുളിയ അതുല്യ സൗന്ദര്യമാണ് കാഞ്ഞിരക്കൊല്ലി. നിബിഡ വനങ്ങൾ നിറഞ്ഞ മലകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചുഗ്രാമം. വെയിലും മഴയും മഞ്ഞും സുലഭമായി ലഭിക്കുന്ന പ്രകൃതിയുടെ ഓമനപ്പുത്രി. കാട്ടാനകളും കാട്ടുപന്നികളും ഉൾപ്പെടെ അനേക തരം കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന കൊടുംകാടുകളുടെ നാട്. ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൊടകുമലകൾ. മലകൾക്ക് ഹരിതാഭയേകാൻ വൻവൃക്ഷങ്ങൾ. മലകൾക്ക് കാൽച്ചിലങ്കയണിയിച്ചതു പോലെ അടിവാരത്തിലെ പാറക്കെട്ടുകൾക്കിടയിലൂടെ കിന്നാരം ചൊല്ലി പതഞ്ഞൊഴുകുന്ന ഉടുമ്പിപ്പുഴ. (കാഞ്ഞിരക്കൊല്ലി പുഴ) ഈ പുഴയാണ് കേരളത്തെ കർണാടകത്തിൽ നിന്നും വേർതിരിക്കുന്നത്. മഴക്കാലത്ത് ഇത് ഒരു വൻ നദിയായി മാറുന്നു. മലകളിൽ നിന്നും കുത്തിയൊലിച്ചൊഴുകുന്ന മലവെള്ളത്തോടൊപ്പം മഴക്കാലത്ത് ഉത്ഭവിക്കുന്ന കാട്ടരുവികളിലേയും ചെറിയ തോടുകളിലേയും വെള്ളം വന്നുചേരുമ്പോൾ പുഴ കരകവിഞ്ഞ് ഒഴുകുന്നു. വേനൽക്കാലത്ത് പുഴകാണാനാണ് ഏറെ രസം. അടിഭാഗത്തെ പാറക്കെട്ടുകൾ തെളിഞ്ഞ് വരും. നേരിയ ചുവപ്പുനിറത്തിൽ വിവിധ ആകൃതിയിൽ പാറക്കെട്ടുകൾ കാണാം. അവയിലെ വിള്ളലിലൂടെയും പൊത്തുകളിലൂടെയും വെള്ളം പതഞ്ഞൊഴുകുന്നത് കാണേണ്ട കാഴ്ചയാണ്. പുഴയുടെ രണ്ട് കരയിലും തന്നിഷ്ടത്തോടെ മത്സരിച്ച് വളരുന്ന ഓടക്കാടുകളും മറ്റ് കാട്ടുചെടികളും വള്ളിക്കൂട്ടങ്ങളുമാണ്. പലേയിടത്തും അവ പുഴയിലേക്ക് ചാഞ്ഞ് വളരുന്നു. മിക്ക മരങ്ങളും അങ്ങനെ തന്നെ. എത്ര വേനലിലും പുഴയുടെ മിക്ക ഭാഗങ്ങളിലും വെയിൽ എൽക്കാതെ നടന്നു കാണാം. പലേയിടത്തും പാറക്കെട്ടുകളിൽ നിന്നും വെള്ളം ഭയങ്കര ശബ്ദത്തോടെ താഴേക്ക് പതിക്കുന്നത് കാണാം. പിന്നെ മനോഹരമായ ആറ്റുവഞ്ചികളും ഇഷ്ടം പോലെ. പല ഭാഗത്തും നല്ല ആഴമുള്ള കയങ്ങളുണ്ട്. കുടകുമലയിടുക്കുകളിൽ ഉള്ള ഉടുമ്പിച്ചോലയാണ് പുഴയുടെ ഉത്ഭവത്ഥാനം. സാഹസികരായ സഞ്ചാരികൾ ഇവിടെയുമെത്തുന്നു.
ഗ്രാമത്തിന്റെ പടിഞ്ഞാറു വശത്താണ് മുക്കുഴി മലകൾ. ഇവയും നിബിഡ വനങ്ങളാൽ നിറഞ്ഞത്. കുടകുമലകൾപ്പോലെ ഇവയും പശ്ചിമഘട്ടത്തിന്റെ ഭാഗം തന്നെ. ഇത് കേരളാ ഫോറസ്റ്റാണ്. മലയടിവാരത്തിലുള്ള കാഞ്ഞിരക്കൊല്ലിയുടെ സമതലപ്രദേശത്തു നിന്നും ഏതാണ്ട് 1500 അടി മുകളിലാണ് മുക്കുഴി. ഇതും ഒരു മലമടക്കാണ്. മലകളുടെ മടിയിൽ ഒരു നിരന്ന തട്ട്. ഇതിന്റെ തെക്കുഭാഗത്തുള്ള മലഞ്ചെരുവിലാണ് എന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. അന്ന് ഏതാണ്ട് എട്ടു വീടുകളേ ഇവിടെ ഉണ്ടായിരുന്നുള്ളു. കാഞ്ഞിരക്കൊല്ലിയിൽ നിന്നും മുക്കുഴിക്ക് എത്താൻ രണ്ട് വഴികൾ ഉണ്ട്. ഒന്ന് ഒരു മല കുത്തനേ കയറി വരണം. ഒറ്റയടിപ്പാത കുറ്റിക്കാട്ടിലൂടെ. വഴിയിൽ പലയിടങ്ങളിലും പാറക്കെട്ടുകൾ. അവയ്ക്കിടയിലൂടെയും ചില പാറകളിലൂടെയും നടന്നു കയറണം. മഴക്കാലത്ത് അപകടമാണ്. പാറ തെന്നും. തെന്നിയാൽ താഴേക്ക് പതിക്കും. ഇതാണ് എളുപ്പവഴി. രണ്ടാമത്തേത് മൺറോഡാണ്. പണ്ട് കൂപ്പിൽ നിന്നും മരം കൊണ്ടുപോകാൻ ഉണ്ടാക്കിയത്. ഇത് വലിയൊരു മല ചുറ്റി കാഞ്ഞിരക്കൊല്ലിയിൽ എത്തും. കാട്ടുമൃഗങ്ങളുടേയും പക്ഷികളുടേയും ആവാസകേന്ദ്രമാണ് മുക്കുഴിക്കാടുകൾ. കാട്ടിൽ ചൂട്ട, വെള്ളപ്പൈൻ, എണ്ണപ്പൈൻ, അകിൽ തുടങ്ങിയ മരങ്ങളും പേരറിയാത്ത മറ്റ് ഒട്ടനവധി മരങ്ങളും തിങ്ങി വളരുന്നു. ഓടക്കാനങ്ങളും ഒരുപാട് കാണാം. അടിക്കാടില്ലാത്ത കാട്ടിലൂടെ നടക്കാൻ നല്ല രസമാണ്. കാടിനുള്ളിൽ എപ്പോഴും ഇരുണ്ട വെളിച്ചമാണ്. വലിയ മരങ്ങൾക്കുതാഴെ ഭാഗം കുറ്റിക്കാടുകളാണ്. അതിനും താഴെ മലഞ്ചെരുവിലെ കൃഷിയിടങ്ങൾ . പണ്ട് നിരന്ന പ്രദേശം മുഴുവനും മിച്ചഭൂമിയായിരുന്നു. അന്ന് അവിടം മുഴുവനും ഇതിനോടുചേർന്നു കിടക്കുന്ന ചില കുന്നുകളും നിറയെ വയനാടൻ പുല്ലുകൾ ആയിരുന്നു. നമ്പീശൻ പുല്ല് (elephant grass) എന്നും അറിയപ്പെട്ടിരുന്നു. ഒരാൾ പൊക്കത്തിൽ വളരുന്ന പുല്ലാണിത്. വീതി കുറഞ്ഞ് നീളത്തിലുള്ള ഇലകൾ ബ്ലയിഡ് പോലെയാണ്. പിടിച്ച് വലിച്ചാൽ കൈ മുറിയും. കുന്നുകൾ നിറയെ വയനാടൻ പുല്ലുകൾ വളർന്നു നിൽക്കുന്നത് കാണാൻ നല്ല സുഖമാണ്. വളർച്ചയെത്തിയ പുല്ലിൽ പൂക്കുലകൾ ഉണ്ടാകും. പിന്നീട് പച്ചനിറം ക്രമേണ മാറി മഞ്ഞ നിറമാകും. വേനൽച്ചൂടിൽ പുല്ല് പഴുത്ത് ഉണങ്ങും. ഉണങ്ങിയ പുല്ലുമലകൾക്ക് മീതെ കാറ്റടിക്കുമ്പോൾ കടലിൽ കാറ്റടിക്കുമ്പോൾ ചെറിയ തിരകൾ ഉണ്ടാകും പോലെയാണ് .കാറ്റടിക്കുന്ന ഭാഗത്തെ പുല്ലുകൾ ഓരോന്നോരോന്നായി തല കുമ്പിടും. കാറ്റ് മുൻപോട്ട് പോകുന്നതനുസരിച്ച് ആദ്യഭാഗത്തെ പുല്ലുകൾ തലപൊക്കും. പുല്ലുമലയിൽ കാറ്റടിക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു. ഈ പുല്ലായിരുന്നു ഗ്രാമീണർ പുരമേയാൻ ഉപയോഗിച്ചിരുന്നത്. ഇന്ന് ഈ പുല്ല് നാമാവശേഷമായിപ്പോയി. പാഴ് വൃക്ഷങ്ങൾ അവയുടെ സ്ഥാനം കവർന്നെടുത്തു!
കാഞ്ഞിരക്കൊല്ലിയിൽ ഏറ്റവും കൂടുതൽ പാറക്കെട്ടുകൾ ഉള്ളത് മുക്കുഴിക്കാട്ടിലാണ്. ശശിപ്പാറയെക്കാളും വലിയ കന്മദം പാറയും ഹനുമാൻ പാറയും മുക്കുഴിക്കാട്ടിലാണ്. എന്റെ വീടിനോടു (ഇപ്പോൾ വീട് ഇവിടെ ഇല്ല ) ചേർന്നുള്ള കാട്ടിലെ പാറയാണ് ഇന്ന് ഹനുമാൻ പാറ എന്ന് അറിയപ്പെടുന്നത്. പണ്ട് മുക്കുഴിപ്പാറ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ഇതിനു മുകളിൽ കയറി നോക്കിയാൽ കാഞ്ഞിരകൊല്ലി മുഴുവനും കുടകുമലകളും വനാന്തരങ്ങളും കണ്ടാസ്വദിക്കാം. ഞാൻ വിദ്യാർത്ഥി ആയിരിക്കെ ഈ പാറയിൽ കയറി ഇരുന്ന് വായിക്കുമായിരുന്നു. ഇവിടെ ഇരുന്നാണ് ഞാൻ കിംഗ് ലീയർ, ജൂലിയസ് സീസർ, രണ്ടാമൂഴം മുതലായ പുസ്തകങ്ങൾ ഏകാന്തതയിൽ വായിച്ചു തീർത്തത്.
ഗ്രാമത്തിന്റെ വടക്കുഭാഗത്തും മലകളാണ്. ഇവിടേയും ജനവാസമുണ്ട്. കുന്നുകൾക്ക് മീതെയുള്ള ഭാഗം ഏലപ്പാറ എന്ന് അറിയപ്പെടുന്നു. ഇവിടുത്തെ കാട്ടിൽ ആണ് അളകാപുരി വെള്ളച്ചാട്ടം ഉള്ളത്. ഇന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഈ വെള്ളച്ചാട്ടം. ചെരിഞ്ഞു കിടക്കുന്ന മലയിലൂടെ ഒഴുകി വരുന്ന വെള്ളം വലിയ പാറമലയിലൂടെ താഴേക്ക് പതിക്കുന്നത് കാണേണ്ട കാഴ്ചയാണ്. ഇവിടെ നിന്ന് അൽപ്പം കൂടി മുകളിലേക്ക് പോയാൽ ഏലപ്പാറത്തട്ടിലെത്തും. അൽപ്പം ഇടത്തേക്ക് നീങ്ങുമ്പോൾ ശശിപ്പാറയിൽ എത്തും. കാഞ്ഞിരക്കൊല്ലിയിൽ നിന്നും ഒരുപാട് ഉയരത്തിലാണ് ഈ പാറ നിലകൊളളുന്നത്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഈ പാറ. നാലഞ്ചു റിസോർട്ടുകൾ ഇവിടെ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കുന്നു. വേറെയും പടുകൂറ്റൻ റിസോർട്ടുകൾ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നും മുകളിലേക്ക് പോയാൽ മതിലേരി തട്ടായി. സഞ്ചാരികൾ ഇവിടെയും എത്തുന്നു. താഴെ പുഴയൊഴുകുന്ന ഭാഗം ചിറ്റാരി എന്നാണ് അറിയപ്പെടുന്നത്. സഞ്ചാരികൾ മുക്കുഴി, ചിറ്റാരി, ഏലപ്പാറ, അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ, മതിലേരിത്തട്ട് കൂടാതെ ഏറ്റവും വലിയ പാറയായ കന്മദൻ പാറ എന്നിവ കാണാൻ നിത്യേന എത്തിക്കൊണ്ടിരിക്കുന്നു. കന്മദൻ പാറയ്ക്ക് താഴത്തുള്ള പാടാൻകവലയും അതിമനോഹ കാഴ്ച നൽകുന്നു. വലിയ മലകൾക്ക് മുകളിൽ കാടിനോട് ചേർന്ന ഒരു നാൽക്കവലയാണ് പാടാൻ കവല. ഇവിടെ സ്ഥിതി ചെയ്യന്ന മദർ തെരേസ പള്ളി ഒരു തീർത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു.
മഴക്കാലത്താണ് കാഞ്ഞിരക്കൊല്ലിയിൽ സഞ്ചാരികൾ കൂടുതലായി എത്തുന്നത്. മലമുകളിൽ നിന്നും നോക്കുമ്പോൾ കുടകു വനങ്ങളിലൂടെ തൂവെള്ള നിറത്തിൽ പതഞ്ഞ് പതഞ്ഞ് താഴേക്കൊഴുകുന്ന കാട്ടരുവികൾ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നു. മഴയില്ലാത്തപ്പോൾ മഞ്ഞുമലകൾ കാടുകൾക്ക് മീതെ ഒഴുകി നടക്കുന്ന കാഴ്ച നയനമനോഹരമാണ്. നല്ല തണുത്ത അന്തരീക്ഷം. വേനൽക്കാലത്ത് നേരിയ ചൂട് മാത്രം.
ഇരിട്ടിയിൽ നിന്ന് മണിക്കടവ് കൂടിയും തളിപ്പറമ്പിൽ നിന്ന് പയ്യാവൂർ വഴിയും കാഞ്ഞിരകൊല്ലിയിൽ എത്താം.
ജോസ് അഗസ്റ്റ്യൻ ✍️
#Share
Mother Teresa Church Padankavala, Kanjirakolly 💚
Video :Padankavala- Hills of Heavenn
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
#Share
#കാഞ്ഞിരക്കൊല്ലിയിലെ_കാണാകാഴ്ച്ചകൾ_തേടി... ഒരു യാത്ര
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
#കാഞ്ഞിരക്കൊല്ലിയിലെ_കാണാകാഴ്ച്ചകൾ_തേടി... ഒരു യാത്ര
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
ഈ കോവിഡ് കാലത്ത് മനുഷ്യർ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ പ്രകൃതി അതിന്റെ നൈർമ്മല്യം തിരിച്ചുപിടിച്ചത്രെ....ശരിയായിരിക്കാം..
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
#കാഞ്ഞിരക്കൊല്ലിയിലെ_കാണാകാഴ്ച്ചകൾ_തേടി... ഒരു യാത്ര
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
#കാഞ്ഞിരക്കൊല്ലിയിലെ_കാണാകാഴ്ച്ചകൾ_തേടി... ഒരു യാത്ര
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
[08/27/20]
#കാഞ്ഞിരക്കൊല്ലിയിലെ_കാണാകാഴ്ച്ചകൾ_തേടി... ഒരു യാത്ര
Follow us on Instagram
👇👇👇
https://www.instagram.com/kanjirakolly_gram/
മതിലേരി തട്ട് 💚 കാഞ്ഞിരക്കൊല്ലി
ഇക്കോടൂറിസം കേന്ദ്രങ്ങള്‍ 19 ന് തുറക്കും:
പ്രവേശനം
കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ ...
കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഈ മാസം 19 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന്
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.
ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം നിലച്ചത് വനാശ്രിത സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരായ 2000 ആളുകളെ പ്രത്യക്ഷമായും
70000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു.
ഇത് കണക്കിലെടുത്താണ് അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന കേന്ദ്രങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരീക്ഷണാര്‍ത്ഥം തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകള്‍ക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ പത്തു വയസ്സിനു താഴേയുള്ള കുട്ടികള്‍ക്കും 65 നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയില്ല. താമസിക്കുതിനും കഫറ്റീരിയല്‍ ഇരുന്നുകഴിക്കുതിനും ആദ്യഘട്ടത്തില്‍ വിലക്കുണ്ട്. എന്നാല്‍ ഭക്ഷണം പാഴ്സലായി ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സെന്ററിലേക്ക് പ്രവേശിക്കു എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതലാണ് താപനിലയെങ്കില്‍ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നല്‍കും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എിവ ഒരുക്കും. മാസ്ക്, സാനിറ്റൈസര്‍, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളില്‍ ശുചിമുറികള്‍, എിവ സെന്ററുകളില്‍ ഉറപ്പാക്കും. കേന്ദ്രങ്ങളില്‍ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല.
പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാര്‍ക്ക് ചെയ്യുതിന് മുമ്പ് ടയര്‍ അണുവിമുക്തമാക്കണം. പകല്‍ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചില്‍ ഏഴുപേരെവരെ അനുവദിക്കും. കാട്ടിലേയ്ക്ക്കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകള്‍ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളില്‍ ഡ്രൈവര്‍ക്യാബിനും സന്ദര്‍ശക ഭാഗവും വേര്‍തിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും. സഫാരിക്കിടെ പുറത്തിറങ്ങാന്‍ പാടുള്ളള്ളതല്ല. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം, ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം.
മ്യൂസിയം /ഇന്റര്‍ പ്രട്ടേഷന്‍ സെന്ററുകളില്‍ ഒരേ സമയം 10 പേര്‍ക്കും, ഇക്കോഷോപ്പുകളില്‍ അഞ്ചുപേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുമായിരിക്കും. കൃത്യമായ ഏകോപനത്തിന് അതത് മേഖലകളിലെ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ടെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു.
അളകാപുരി 💚
ശശി പാറ 💚
ഒരു തരം പ്രത്യേക നാട് 😐
#Kseb #Bsnl
ᴅᴇᴋʜᴏ ᴀᴘɴᴀ ᴅᴇsʜ 😍
#United_Kanjirakolli_UK
ഒരു മലഞ്ചെരുവ് .കാടേതാ നാടേതാ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം കാട്ടുമരങ്ങൾ തിങ്ങിവളരുന്ന കേരള - കർണാടക അതിർത്തിപ്രദേശം .മനുഷ്യൻ നിർമിച്ച അതിർവരമ്പുകൾ വകവെയ്ക്കാതെ കാട്ടുപന്നിയും ആനയും കൊരങ്ങനും മലാനും കേഴയുമെല്ലാം വിഹരിക്കുന്ന സ്ഥലം .ചിവീടുകളുടെ അലർച്ചയും കാട്ടിലെ പേരറിയാത്ത ഏതോ പക്ഷിയുടെ ചൂളമടി ശബ്ദവും കാട്ടുകോഴികളുടെ കുക്കുകുകുക്കു എന്നുള്ള കൊക്കലുമൊഴിച്ചാൽ നിശബ്ദമായ പ്രദേശം .അവിടെ കുറച്ചു ഉയരത്തിലായി കരിങ്കൽകൊണ്ട് പണിത മൂന്ന് ആൾ പൊക്കമുള്ള കയ്യാലയ്ക്ക് മുകളിൽ ആ പ്രദേശം മുഴുവൻ കാണാൻതക്കവിധം ഉയർന്നു നിൽക്കുന്ന ഒരു ഓടിട്ട , മണ്ണും ചുടുകട്ടയും പുഴമണലും കൊണ്ട് നിർമിച്ച് ഒരു പഴയ വീട് .ഇവിടെനിന്നാണ് ഓരോ മലയോര ജീവിതവും തുടങ്ങുന്നത്...
Edwin George
എന്റെ ഗ്രാമം 💚
#UK__United_Kanjirakolli
Follow Instagram👉 https://www.instagram.com/kanjirakolly_gram
Nature never goes out of style☘️
📍 Forest Frequency, #Kanjirakolli
Heavenly ❤️ Sasipara
The frame of the cave leads to the frame of мαи .
#cave #experiencing #kanjirakolli #kanjirakolly #kannur #tourism
അടിപൊളി ബാ പോവാം.....
വാർത്ത കമന്റിൽ
Sed Bgm 😐
#Payyavoor_Panchayath #Kannur_Tourism #Kerala_Tourism #DTPC
സ്വാഭാവികം....
#United #Kanjirakolli (UK)
Magestic Beauty of Sasipara 💚
ട്രെക്കിംഗ് പാതകൾ സഞ്ചാരികൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. അത്രയും ദൂരം യാത്ര ചെയ്യുക എന്നതിലല്ല അതിന്റെ ത്രിൽ. ദുർഘടമായ വഴികൾ അതിജീവിച്ച് സുന്ദരമായ ചില മേടുകളിലൂടെ കാണാത്ത കാഴ്ചകൾ കണ്ട് ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന വിജയസുഖമാണ് സഞ്ചാരികൾ അനുഭവിക്കുന്ന ഏറ്റവും അനന്ദകരമായ അനുഭവം... 😍☘️
#Kanjirakolli #Nature #Walk
ലോകം മുഴുവൻ തിരുപ്പിറവി ആഘോഷിക്കുമ്പോൾ കേക്ക് മുറിച്ച് ക്രിസ്തുവിന്റെ വരവിൽ സന്തോഷം പങ്കുവെച്ചത് ശിവക്ഷേത്രത്തിൽ; കേരളം ലോകത്തിന് ഇക്കുറി നൽകിയത് മതമൈത്രിയുടെ ഉദാത്ത സന്ദേശം; അതിരുകളെ അപ്രസക്തമാക്കിയ പയ്യാവൂർ ശിവക്ഷേത്രം മതങ്ങളുടെ വേലിക്കെട്ടുകളെയും തകർത്തെറിഞ്ഞത് ഇങ്ങനെ; വിമർശനവുമായി വന്നവരും കണ്ടംവഴി ഓടി 🏃🏃🏃
കണ്ണൂർ: ലോകമാകെ മതത്തിന്റെ പേരിൽ
സംഘടിക്കുകയും മറ്റ് മതങ്ങളെ സംബന്ധിച്ച്
വിദ്വേഷം വളർത്തുകയും ചെയ്യുന്ന കാലത്ത്
ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവുമായി ഒരു
ക്ഷേത്രം. കണ്ണൂർ ജില്ലയിലെ പയ്യാവൂർ
ശിവക്ഷേത്രത്തിലാണ് ക്രിസ്തുമസ്
ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചത്.സമൂഹത്തിൽ നാനാജാതി മതസ്ഥരും ഒരുമിച്ച് ജീവിക്കുന്നതിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുവാനാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം
സംഘടിപ്പിച്ചത്. സംഭവം കേരളത്തിലെ മതേതര സമൂഹം വലിയ പ്രധാന്യത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ
ചടങ്ങുകൾക്കും ജാതിമത ഭേദമന്യേ എല്ലാവരെയും
പങ്കെടുപ്പിക്കാറുണ്ട് എന്ന് ക്ഷേത്രം ഭാരവാഹികൾ
തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ
ക്രിസ്തുമസ് കേക്ക് മുറിച്ചതിനെ വിമർശിച്ചും പലരും
രംഗത്തെത്തുന്നുണ്ട്. സംഘപരിവാർ
ചേരിയിലുള്ളവരാണ് ക്ഷേത്രത്തിൽ കേക്ക്
മുറിച്ചതിനെ വിമർശിക്കുന്നതിന് മുന്നിൽ
നിൽക്കുന്നത് മതപരിവർത്തനം നടത്തി ഹിന്ദുമതത്തിന് ക്ഷീണമുണ്ടാക്കി എന്നാണ് ക്രിസ്തുവിൽ
അവർ കാണുന്ന ന്യൂനത. കേക്കിൽ കോഴിമുട്ട
ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കോഴിയെ
അറുക്കുന്ന ക്ഷേത്രങ്ങൾ വരെ ഉണ്ടെന്ന്
നിങ്ങൾക്കറിയാമോ എന്ന മറുചോദ്യം ചോദിച്ചാണ്
ഇവരെ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന്
വാദിക്കുന്നവർ ഉത്തരം മുട്ടിക്കുന്നത്.
പ്രതിഷേധവുമായി ഒരു മലപ്പുറം ജില്ലക്കാരൻ ക്ഷേത്രം അധികാരികളുമായി നടത്തിയ ഫോൺ സംഭാഷണവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഇത് മതമൈത്രിയുടെ ഭാഗമായി സംഘടിപ്പിച്ചതാണ്
എന്ന ക്ഷേത്രം ഭാരവാഹിയുടെ മറുപടിയിൽ ബൈജു
എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ
തൃപ്തനാകുന്നില്ല. മതമൈത്രി എന്ന് പറയുമ്പോൾ നമ്മുടെ സമൂഹത്തോട് നിഷ്ഠകരമായി പെരുമാറുന്നവരാണ് ക്രിസ്ത്യാനികൾ എന്നും മദർ തെരസ ഉൾപ്പെടെ മതപരിവർത്തനം നടത്തുന്നു
എന്നും ഇയാൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ഒരു മതത്തിന്റെ ആഘോഷം ക്ഷേത്രത്തിൽ നടത്തുന്നത് നല്ലതാണോ എന്നും ഇയാൾ ചോദിക്കുന്നു. എന്നാൽ,പയ്യാവൂർ ക്ഷേത്രത്തെ കുറിച്ച് താങ്കൾക്ക്
അറിയാമോ എന്നും ഇവിടെ എല്ലാവരും പരസ്പരസാഹോദര്യത്തോടെയാണ് ജീവിക്കുന്നത്എന്നുമായിരുന്നു ക്ഷേത്രം ഭാരവാഹിയുടെ മറുപടി.
കുടക് മലയാളി സാഹോദര്യത്തിന്റെ ഉദാത്ത മാതൃക കൂടിയാണ് പയ്യാവൂർ ശിവക്ഷേത്രം.കുംഭസംക്രമം മുതൽ 12 വരെ നീളുന്ന ഊട്ടുത്സവം കുടക് മലയാളി ബന്ധത്തിന്റെ ചരിത്രം കൂടിയാണ്.
കുടകിലെ കടിയത്ത് നാട് എന്നറിയപ്പെടുന്ന
ഗ്രാമങ്ങളിൽ നിന്നാണ് ഊട്ടിനുള്ള അരി
എത്തുന്നത്. കുടകിൽ ഊട്ടറിയിക്കാൻ
തിരുവായുധവുമായി അതിർത്തിവനം താണ്ടി ക്ഷേത്രത്തിലെ കൊമരത്തച്ഛൻ ആദ്യം അങ്ങോട്ടു പോകും. പ്രധാന തറവാടുകളിലും
ദേവസ്ഥാനങ്ങളിലും ഊട്ടറിയിച്ചാണ് കൊർത്തച്ഛൻ
മടങ്ങുക. ഊട്ടുത്സവം തുടങ്ങുന്നതിന്റെ തലേദിവസം
കുടകിലെ മുണ്ടയോടൻ, ബഹുരിയൻ തറവാടുകളിൽ
നിന്നാണ് അരി എത്തുന്നത്. ചെയ്യന്തണയിൽ നിന്ന് പുറപ്പെട്ട് കബ്ബ, ഉടുമ്പ കാഞ്ഞിരക്കൊല്ലി വഴി വനവും മലകളും താണ്ടികുടകരും അരിക്കെട്ടുകളുമായി കാളകളും എത്തും. ഈഅരി തിരുവത്താളത്തിന് അളന്നാണ്
ഊട്ടുത്സവച്ചടങ്ങുകൾ ആരംഭിക്കുന്നത്.
ഉത്സവത്തിന്റെ എട്ടാം ദിവസം കുടകിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് അരി
കൊണ്ടുവരുന്നത്. പൊന്നും പറമ്പിലെ കുടക്
സ്ഥാനത്ത് കുടകർക്ക് താമസിക്കാൻ
പരമ്പരാഗതരീതിയിൽ ഓലപ്പന്തൽ ക്ഷേത്രം
അധികൃതർ നിർമ്മിച്ചുനൽകും. ക്ഷേത്രപരിസരത്തെ വിവിധ വീടുകളിലും കടകർക്ക് ആതിഥ്യം നൽകും.
ഉത്സവത്തിന്റെ പത്താംദിവസം വൈകുന്നേരമാണ്
കുടകർ കാളകളുമായി മടങ്ങുന്നത്. ഒരു
ക്ഷാമകാലത്ത് പയ്യാവൂരിൽ ഊട്ടിന് അരി
കിട്ടാതായപ്പോൾ കുടകരോട് അരി എത്തിക്കാൻ
കിരാതമൂർത്തി തന്നെ നിർദ്ദേശിച്ചുവെന്നാണ്
കുടകരുടെ ഐതിഹ്യം. ഉത്സവത്തിന് എത്തുന്ന കുടകർ തിരുനൃത്തത്തിന് മുന്നിൽ പരമ്പരാഗത വേഷത്തിൽ ഉറഞ്ഞുതുള്ളുകയും വലിയ
തിരുവത്താഴത്തിന് അരി അളക്കുമ്പോൾ
കൊമരത്തച്ഛനോട് തങ്ങളുടെ സങ്കടങ്ങളും
പരിഭവങ്ങളുമൊക്കെ പറയും. മറുപടി കേട്ട് ഭസ്മവും വാങ്ങി തൃപ്തരായി മടങ്ങുന്ന കാഴ്ചയും ഊട്ടിന്റെ മറക്കാനാവാത്ത രംഗമാണ്. വില്ലാളിവീരനായ അർജുനന് പരമശിവൻ
പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച ഭൂമിയാണ് പയ്യാവൂരെന്നാണ് ഐതിഹ്യം.
കിരാതമൂർത്തിയായാണ് പരമശിവനെ ഇവിടെ ആരാധിക്കുന്നത്. കിരാതമൂർത്തിക്ക്
പയ്യാവൂരുൾപ്പെടെ അഞ്ച് സ്ഥാനങ്ങളാണുള്ളത്.
വയത്തൂർ, കല്യാട്, മേലൂർ കല്ലായി
എന്നിവിടങ്ങളിലാണ് മറ്റു നാല് സ്ഥാനങ്ങൾ. ഈഅഞ്ജ്യ സ്ഥാനങ്ങളിലേക്കും കൊമരത്തച്ചനെ
നിശ്ചയിക്കുന്നത് പയ്യാവൂർ ക്ഷേത്രത്തിൽനിന്നാണ്.
സ്വയംഭൂവായ കിരാതമൂർത്തിയാണ് പയ്യാവൂരിൽ.ശ്രീകോവിലിന്റെ മുകൾഭാഗം എന്നും തുറന്നുകിടക്കും.
മഴയും വെയിലും മഞ്ഞുമെല്ലാം സ്വയംഭൂവിൽ വീഴണമെന്ന നിലയിലാണ് ശ്രീകോവിൽ നിർമ്മാണം. ഉപദേവനായി പടിഞ്ഞാറെ നടയ്ക് സമീപം ശാസ്താവുണ്ട്. ബലിബിംബം പ്രതിഷ്ഠയായുള്ള
താഴത്തമ്പലവുമുണ്ട്.
[12/22/19] Drone ക്യാമറകൾ ഉപയോഗിച്ചു പകർത്തിയ അളകാപുരിയുടെ അടിപൊളി കാഴ്ചകൾ.. Full Video
Monday | 09:00 - 05:00 |
Tuesday | 09:00 - 05:00 |
Wednesday | 09:00 - 05:00 |
Thursday | 09:00 - 05:00 |
Friday | 09:00 - 05:00 |
Saturday | 09:00 - 05:00 |
Sunday | 09:00 - 05:00 |
Hi We Sree Shylam travels Operates All India Tourist Vehicles For all your travel needs.We operate on Tempo Traveller,Mahindra Scorpio & Mahindra Xylo.
Taking You Wherever You Want to Go
KK Heritage Homestay. An Enchanting Place for Tourist...
Namasthe Kannur, an Organization Engaged in Tourism activities in Kannur, Kerala, India. Village tourism, Customized Tour Packages are our attractions
BEAUTY HOLIDAYS KANNUR..IRIKKUR MOB..9567380700,,9567614615,,95629 24904
all type of tourist taxi vehicles available mob:94 47 470233 94 47 360554 94 97 050470