ചാത്തമംഗലം തെരുവമല-Chathamangalam Hills

"Evergreen Chathamangalam" is a no-profit online promotion venture promoting activities happening at Chathamangalam in Kannur district and in the nearby places of Thirumeni, Cherupuzha, Pulingome, Parappa & Alakode.

Operating as usual

നാടിൻ്റെ വികസന വിഷയത്തിൽ രാഷ്ട്രീയം കലർത്താതിരിക്കാം. ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുമേനി - ചാത്തമംഗലം- നെടുവോട് നവീകരിക്കാൻ നാട്ടുകാരുടെ സഹകരണം തേടിയ ശ്രീ.കെ.കെ. സുകുമാരൻ്റെ നടപടിയെ അനുമോദിക്കുന്നു. ഈ പദ്ധതി നേടിയെടുക്കാൻ സർവ്വകക്ഷി പിന്തുണ അഭ്യർത്ഥിക്കുന്നു.

ചാത്തമംഗലം റോഡിനായി മുന്നിട്ടിറങ്ങാൻ തയ്യാറെന്ന് ബി.ജെ.പി നേതാവ് കെ.കെ. സുകുമാരൻ
▪▪▪▪▪▪▪▪▪▪▪▪▪▪▪
ചാത്തമംഗലം റോഡിൻ്റെ തിരുമേനി മുതൽ നെടുവോട് വരെയുളള 6 കിലോമീറ്റർ ഭാഗം പൂർണ്ണമായും ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ നാട്ടുകാരുടെ സഹകരണം തേടി ബി.ജെ.പി നേതാവ് കെ.കെ സുകുമാരൻ. റോഡിൻ്റെ തിരുമേനി മുതൽ ചാത്തമംഗലം വരെയുളള ഭാഗം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഫ്ലക്സ് വച്ചിരുന്നെങ്കിലും റോഡ് വികസനം നടപ്പാക്കാത്തതിനെതിരെ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ചാത്തമംഗലം മുതൽ നെടുവോട് വരെയുളള ഭാഗവും കൂടി ഉൾപ്പെടുത്തി തിരുമേനി -ചാത്തമംഗലം-നെടുവോട് റോഡ് പൂർണ്ണമായും വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ച് അദ്ധേഹം മുന്നോട്ടു വന്നത്. നിലവിൽ ബി.ജെ.പിയുടെ പോഷക സംഘടനയായ പട്ടികവർഗ്ഗ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് തിരുമേനി സ്വദേശിയായ ശ്രീ. സുകുമാരൻ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ, ജനോപകാരപ്രദമായ പദ്ധതികളുമായി സഹകരിക്കാനുളള ബഹു. കാസർഗോഡ്‌ എം.പി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ്റെ സന്നദ്ധത, രാജ്യഭരണം കയ്യാളുന്ന സ്വന്തം പാർട്ടി തനിക്കു നൽകിയിരിക്കുന്ന പദവി മുഖേനയും കേന്ദ്ര ഗതാഗത വകുപ്പിൽ
ഉന്നത സ്ഥാനത്തുളള വ്യക്തിയുമായുളള പരിചയം മുഖേനയും ലഭ്യമായ രാഷ്ട്രീയ സ്വാധീനം എന്നിവ അനുകൂല ഘടകങ്ങളായി അദ്ധേഹം ഉയർത്തിക്കാട്ടുന്നു. പദ്ധതി നടപ്പായാൽ കോടികളുടെ വികസനമായിരിക്കും റോഡിനു ലഭിക്കുന്നത്. മെക്കാഡം ടാറിങ് തന്നെ നടത്താൻ സാധിച്ചേക്കും. അതിനുളള ഫണ്ട് ലഭ്യമാണ്.

റോഡിനെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വേഗത്തിൽ പണിപൂർത്തിയാക്കുന്നതിനും വേണ്ട നടപടി ക്രമങ്ങൾ അദ്ധേഹം വിശദീകരിച്ചു. റോഡിൻ്റെ ഗുണഭോക്താക്കൾ എല്ലാവരും ഒപ്പിട്ട ഒരു " മാസ് പെറ്റീഷൻ (നിവേദനം)" തയ്യാറാക്കി നൽകുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം, തിരഞ്ഞെടുപ്പു കഴിഞ്ഞ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ടുന്ന പഞ്ചായത്ത് മെംബർ മുഖേന, റോഡിനെ PM GSY പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി ശുപാർശ ചെയ്യുന്നു എന്നു സൂചിപ്പിക്കുന്ന ഒരു കത്ത് ലഭ്യമാക്കുകയും വേണം. ഈ രണ്ടു കാര്യങ്ങൾ മാത്രമാണ് നാട്ടുകാർ ചെയ്യേണ്ടത്. തുടർന്ന് സ്ഥലം എം.പി ശ്രീ. രാജ് മോഹൻ ഉണ്ണിത്താൻ നൽകുന്ന കത്തും ആവശ്യമാണ്. ഇത് ബി.ജെ.പി നേതാക്കൾ തന്നെ സംഘടിപ്പിക്കുന്നതാണ്. നിവേദനത്തോടൊപ്പം പഞ്ചായത്ത് നൽകിയ ശുപാർശ കത്തും എം.പിയുടെ കത്തും ചേർത്ത് കേന്ദ്ര ഗതാഗത വകുപ്പിനു സമർപ്പിക്കും. തുടർന്ന് ജില്ലാ അസിസ്റ്റൻറ് എഞ്ചിനീയറുടെ അടുത്തേക്ക് ഇതുമായി ബന്ധപ്പെട്ട ഫയൽ എത്തുകയും എഞ്ചിനീയർ വന്ന് റോഡ് അളന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നു. തുടർന്നുളള നടപടിക്രമങ്ങൾ എല്ലാം കേന്ദ്ര ഗതാഗത വകുപ്പു മുഖേനയാണ്. പാർട്ടിയുടെ ജില്ലാ ഘടകം മുഖേന ശക്തമായ ഇടപെടൽ നടത്തി, അസി. എഞ്ചിനീയർ നിർമ്മാണാനുമതി നൽകിയതിനു ശേഷം ഒന്നര വർഷം കൊണ്ട് റോഡ് നിർമാണം പൂർത്തിയാക്കാം എന്ന വാഗ്ദാനമാണ് ശ്രീ. സുകുമാരൻ നൽകുന്നത്.

ആരും ബി.ജെ.പിയിൽ ചേരുന്നതിനോ പാർട്ടിക്കു വോട്ടു ചെയ്യുന്നതിനോ വേണ്ടിയല്ല, മറിച്ച് തന്നെ പാർട്ടി ഏൽപ്പിച്ച ST മോർച്ച സംസ്ഥാന ജന.സെക്രട്ടറി എന്ന പദവി നൽകുന്ന സ്വാധീനം സ്വന്തം നാടിൻ്റെ വികസനത്തിനായി ഉപയോഗിക്കണം എന്ന ആഗ്രഹം മാത്രമാണ് ഇതിനു പിന്നിലുള്ളത്. മുൻപ് മുളപ്ര - പെരുങ്കുടൽ - ചെറുപുഴ റോഡും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിരുന്നു. പഞ്ചായത്തിലെ തന്നെ മറ്റു രണ്ടു റോഡുകളെയും പദ്ധതിയിൽ ഉൾപെടുത്തുന്നതിനുളള നടപടിക്രമങ്ങൾ നടന്നുവരികയാണ്. മീന്തുളളിക്കു സമീപം ഒരു പാലവും ഉടൻ നിർമ്മിക്കും. ചെറുപുഴയിൽ പോസ്റ്റ് ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി ശ്രീ. അൽഫോൻസ് കണ്ണന്താനത്തിനു നിവേദനം നൽകിയിരുന്നു. കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്തിൻ്റെ മണ്ണു പരിശോധന ഉൾപ്പെടെ പൂർത്തിയായിക്കഴിഞ്ഞു. ബാക്കി പേപ്പർ വർക്കുകൾ എല്ലാം കഴിഞ്ഞ് ആറുമാസത്തിനുളളിൽ ടെൻഡർ വിളിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ചെറുപുഴ ടൗൺ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ ശ്രീ. സുകുമാരനാണ് ബി.ജെ.പിയുടെ സ്ഥാനാർഥി.

തിരുമേനി ന്യൂസ്

പ്രാപ്പൊയിൽ ബ്ലോക്ക് ഡിവിഷനിൽ മേഴ്സി ജയിംസ് മേക്കലാത്ത്( കോൺഗ്രസ്) VS നസീറ ഇസ്മായിൽ(സി.പി.എം)
----------------------------------
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രാപ്പൊയിൽ ഡിവിഷനിൽ കോൺഗ്രസിലെ മേഴ്സി ജയിംസ് മേക്കലാത്ത്, സി.പി.എമ്മിലെ നസീറ ഇസ്മായിൽ എന്നിവർ തമ്മിലാണ് പ്രധാന മൽസരം. യു.ഡി.എഫിലെ ജോസഫ് മുളളൻമടയാണ് ഇപ്പോഴത്തെ മെംബർ. മഞ്ഞക്കാട് -തിരുമേനി - മുതുവം റോഡിനായി തിരുമേനി വികസന സമിതിയോട് ചേർന്നു നിന്നു കൊണ്ട് അദ്ധേഹം നടത്തിയ പ്രക്ഷോഭങ്ങൾ അനുകൂല വോട്ടായി മാറുമെന്ന് യു.ഡി.എഫ് കരുതുന്നു. ശബരിമലയിലെ യുവതീ പ്രവേശം ഉൾപ്പെടെയുളള വിഷയങ്ങൾ പ്രാപ്പൊയിൽ ഡിവിഷനിൽ നിർണ്ണായകമാണ്.

(Indebted to the candidates and the political organizations they represent for the collage used)

തിരുമേനി ന്യൂസ്

ചട്ടിവയലിൽ ഷേർളി ജോസഫ് VS സുനിത കെ.പി
▪▪▪▪▪▪▪▪▪▪▪▪▪
മലബാറിൻ്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന കൊട്ടത്തലച്ചി മലയുടെ തിരുമേനി വില്ലേജിൽപ്പെട്ട പ്രദേശങ്ങൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഉൾക്കൊള്ളുന്ന വാർഡാണ് ചട്ടിവയൽ. ചട്ടിവയൽ കൂടാതെ തിരുമേനി അക്കരെ, ചെമ്മഞ്ചേരി , തെക്കൻമാവ്, തിരുമേനി - കോക്കടവ് തീരദേശ റോഡ് പ്രദേശങ്ങളും ഈ വാർഡിലാണ്.

മെംബർ സ്ഥാനത്തേക്ക് രണ്ടാമൂഴം തേടി LDF സ്ഥാനാർഥി സുനിത കെ.പി ഇറങ്ങുമ്പോൾ വെല്ലുവിളി ഉയർത്തി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 40 വോട്ടുകൾക്കു മാത്രം നഷ്ടമായ വാർഡ് വീണ്ടെടുക്കാൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഷേർളി ജോസഫ് അറയ്ക്കൽ ആണ് UDFനായി മൽസര രംഗത്തുള്ളത്. തിരുമേനി ഗവ.ഹൈസ്കൂളിൽ ദീർഘകാലം ക്ലർക്ക് ആയിരുന്ന ജോസഫ് അറയ്ക്കലിൻ്റെ പത്നിയാണ് ഷേർളി ജോസഫ്.
- - - - - - - -
(Indebted to the candidates for the collage)

#ചാത്തമംഗലം റോഡോ ? ഇപ്പ ശരിയാക്കിത്തരാം.
----------------------------------
ശ്രീ.സി. കൃഷ്ണൻ MLA രണ്ടു തവണയായി പ്രതിനിധാനം ചെയ്യുന്ന പയ്യന്നൂർ നിയോജക മണ്ഡലത്തിലെ മലയോര മേഖലയിൽ ഉളള തിരുമേനി - ചാത്തമംഗലം- നെടുവോട് റോഡ് വികസനം #ഫ്ലക്സിൽ ഒതുങ്ങുന്നതിൽ നാട്ടുകാർക്ക് അതൃപ്തി.

ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, കോക്കടവ്, പ്രാപ്പൊയിൽ, ചൂരപ്പടവ്, തെക്കൻമാവ്, മരുതുംപാടി, കോറാളി പ്രദേശങ്ങളെ ആലക്കോട് പഞ്ചായത്തിലെ നെടുവോട് , പരപ്പ, പൂക്കാട്, ഉദയഗിരി പഞ്ചായത്തിലെ കാർത്തികപുരം, എരിത്താമട, പൂവൻചാൽ , തോണ്ടിക്കുഴി, മാവുംതട്ട്, പാറോത്തും മല, മണക്കടവ്, ചീക്കാട്, മുക്കട, മാമ്പൊയിൽ, മൂരിക്കടവ് പ്രദേശങ്ങളുമായി ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള, 6 KM ദൈർഘ്യമുളള, റോഡിനെ PWD ഏറെറടുക്കണമെന്നാണ് ആവശ്യം.

മണ്ഡലത്തിലെ മലയോര മേഖലയോട് കാണിക്കുന്ന അവഗണനയുടെ പ്രതീകമാണ് ഈ റോഡെന്ന് ആക്ഷേപമുണ്ട്. കുറേക്കാലം തകർന്നുകിടന്നതിനുശേഷം നിരന്തര പ്രക്ഷോഭങ്ങൾക്കൊടുവിലാണ് മലയോര മേഖലയ്ക്ക് ഏറെ ഉപകാരപ്പെടുന്ന വെളളൂർ - പെരിങ്ങോം -ചെറുപുഴ റോഡ്, മഞ്ഞക്കാട് -തിരുമേനി - മുതുവം റോഡ് എന്നിവ മെക്കാഡം ചെയ്യാൻ അനുമതി ലഭിച്ചത്. ചാത്തമംഗലം റോഡും ഇപ്പോൾ പാടെ തകർന്നു കിടക്കുകയാണ്. ഓഫ്റോഡ് ഡ്രൈവിംഗ് ചെയ്യുന്ന സാഹസികത വേണം ഇപ്പോൾ ഈ റോഡിലൂടെ കടന്നു പോകാൻ.

കേവലം ഒരു വാർഡ് മെംബറോ ജില്ലാ പഞ്ചായത്ത് മെംബറോ മാത്രം വിചാരിച്ചാൽ തീരുന്നതല്ല ഈ പ്രതിസന്ധി; അതിനേക്കാൾ പ്രാധാന്യവും ഈ വിഷയത്തിനുണ്ട്. മുൻപ് ഇടതുകോട്ടയായിരുന്ന കാസർഗോഡ്‌ ലോകസഭാ മണ്ഡലം ഉൾപ്പെടെ കോൺഗ്രസ് പിടിച്ചെടുത്ത ഇപ്പോഴത്തെ അവസ്ഥയിൽ മലയോരത്തെ ഓരോ വോട്ടും നിർണ്ണായകമാണ്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷവും, പരിഹാരം ഉണ്ടാകുന്നതുവരെ, ചാത്തമംഗലം റോഡ്‌ വിഷയം സജീവമായി നിലനിർത്താനാണ് ആക്‌ടിവിസ്റ്റുകളുടെ തീരുമാനം.
♥♥♥♥♥♥♥♥♥♥♥♥♥♥♥♥

#പയ്യന്നൂർ മണ്ഡലത്തിലെ #ചാത്തമംഗലം റോഡിൽ വികസനം #ഫ്ലക്സിൽ_മാത്രം!
----------------------------------
ശ്രീ.സി. കൃഷ്ണൻ MLA രണ്ടു തവണയായി പ്രതിനിധാനം ചെയ്യുന്ന പയ്യന്നൂർ നിയോജക മണ്ഡലത്തിലെ മലയോര മേഖലയിൽ ഉളള തിരുമേനി - ചാത്തമംഗലം- നെടുവോട് റോഡ് വികസനം #ഫ്ലക്സിൽ ഒതുങ്ങുന്നതിൽ നാട്ടുകാർക്ക് അതൃപ്തി.

ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, കോക്കടവ്, പ്രാപ്പൊയിൽ, ചൂരപ്പടവ്, തെക്കൻമാവ്, മരുതുംപാടി, കോറാളി പ്രദേശങ്ങളെ ആലക്കോട് പഞ്ചായത്തിലെ നെടുവോട് , പരപ്പ, പൂക്കാട്, ഉദയഗിരി പഞ്ചായത്തിലെ കാർത്തികപുരം, എരിത്താമട, പൂവൻചാൽ , തോണ്ടിക്കുഴി, മാവുംതട്ട്, പാറോത്തുംമല, മണക്കടവ്, ചീക്കാട്, മുക്കട, മാമ്പൊയിൽ, മൂരിക്കടവ് പ്രദേശങ്ങളുമായി ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള, 6 KM ദൈർഘ്യമുളള, റോഡിനെ PWD ഏറെറടുക്കണമെന്നാണ് ആവശ്യം.

മണ്ഡലത്തിലെ മലയോര മേഖലയോട് കാണിക്കുന്ന അവഗണനയുടെ പ്രതീകമാണ് ഈ റോഡെന്ന് ആക്ഷേപമുണ്ട്. കുറേക്കാലം തകർന്നുകിടന്നതിനുശേഷം നിരന്തര പ്രക്ഷോഭങ്ങൾക്കൊടുവിലാണ് മലയോര മേഖലയ്ക്ക് ഏറെ ഉപകാരപ്പെടുന്ന വെളളൂർ - പെരിങ്ങോം -ചെറുപുഴ റോഡ്, മഞ്ഞക്കാട് -തിരുമേനി - മുതുവം റോഡ് എന്നിവ മെക്കാഡം ചെയ്യാൻ അനുമതി ലഭിച്ചത്. ചാത്തമംഗലം റോഡും ഇപ്പോൾ പാടെ തകർന്നു കിടക്കുകയാണ്. ഓഫ്-റോഡ്‌ ഡ്രൈവിംഗ് ചെയ്യുന്ന സാഹസികത വേണം ഇപ്പോൾ ഈ റോഡിലൂടെ കടന്നു പോകാൻ.

കേവലം ഒരു വാർഡ് മെംബറോ ജില്ലാ പഞ്ചായത്ത് മെംബറോ മാത്രം വിചാരിച്ചാൽ തീരുന്നതല്ല ഈ പ്രതിസന്ധി; അതിനേക്കാൾ പ്രാധാന്യവും ഈ വിഷയത്തിനുണ്ട്. മുൻപ് ഇടതുകോട്ടയായിരുന്ന കാസർഗോഡ്‌ ലോകസഭാ മണ്ഡലം ഉൾപ്പെടെ കോൺഗ്രസ് പിടിച്ചെടുത്ത ഇപ്പോഴത്തെ അവസ്ഥയിൽ മലയോരത്തെ ഓരോ വോട്ടും നിർണ്ണായകമാണ്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷവും, പരിഹാരം ഉണ്ടാകുന്നതുവരെ, ചാത്തമംഗലം റോഡ്‌ വിഷയം സജീവമായി നിലനിർത്താനാണ് ആക്‌ടിവിസ്റ്റുകളുടെ തീരുമാനം.
♥♥♥♥♥♥♥♥♥♥♥♥♥♥♥

തിരുമേനി ന്യൂസ്

മരുതംപാടിയിൽ ശ്രീ. കാവാലം തങ്കച്ചനെ രംഗത്തിറക്കി കോൺഗ്രസ്
▪▪▪▪▪▪▪▪▪▪▪▪▪
മരുതംപാടിയിൽ വാർഡ് നിലനിർത്താനും ഭൂരിപക്ഷം ഉയർത്തുന്നതിനുമായി പാർട്ടിയുടെ ചെറുപുഴ മണ്ഡലം പ്രസിഡൻറും പ്രമുഖ നേതാവുമായ ശ്രീ. കാവാലം തങ്കച്ചനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്. എതിർ സ്ഥാനാർഥി പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുളള ശ്രീ.കെ.കെ ജോയിയും സർവ്വ സന്നാഹങ്ങളോടെ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. പഞ്ചായത്ത് രൂപീകൃതമായതിനുശേഷം നടന്ന നാലുതിരഞ്ഞെടുപ്പുകളിൽ രണ്ടു തവണവീതം വലതിനെയും ഇടതിനെയും തുണച്ച ചരിത്രമാണ് വാർഡിനുളളത്.

വാർഡിലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകളാണ് പ്രധാന തിരഞ്ഞെടുപ്പു വിഷയം. വളരെയധികം റോഡുകളുളളതാണ് മെംബർമാർ നേരിടുന്ന പ്രതിസന്ധി. തിരുമേനി - ചാത്തമംഗലം-നെടുവോട് ( ചാത്തമംഗലം മെയിൻ റോഡ്), ഐക്കരമുക്ക് - ചാത്തമംഗലം, തിരുമേനി -പരുത്തിക്കല്ല്, മരുതംപാടി മുക്ക് - ചാത്തമംഗലം എന്നിവയെക്കൂടാതെ ചെറുറോഡുകളുമുണ്ട്. കൂടാതെ താബോർ റോഡും ഉണ്ട്.

ഇതിൽ ചെറുപുഴ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ തമ്മിൽ കുറഞ്ഞ ദൂരത്തിൽ കോർത്തിണക്കുന്ന ചാത്തമംഗലം മെയിൻ റോഡിനെ എങ്കിലും PWD ഏറെറടുക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് മറ്റു റോഡുകൾക്ക് വേണ്ടി വിനിയോഗിക്കാനാകുകയും ചെയ്താലേ ഈ പ്രശ്നത്തിനു പരിഹാരമാകുകയുളളൂ എന്നാണ് വോട്ടർമാർ പറയുന്നത്. ഇവിടെ നിന്നും ജയിക്കുന്നവർ പിന്നീട് ഈ വിഷയം ഓർക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണെന്ന് വോട്ടർമാർക്ക് പരിഭവം.

മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അന്നമ്മ കുര്യാക്കോസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി മുൻ ചെയർമാൻ ശ്രീ.ടി.കെ. കുര്യൻ, ഇപ്പോഴത്തെ ചെയർപേർസൺ ശ്രീമതി. റോസിലി, ശ്രീ. കെ.എസ് ഗോപി എന്നിവരാണ് മുൻപ് ഇവിടെ വിജയിച്ചിട്ടുളളത്. ഇരു സ്ഥാനാർഥികളും കരുത്തരായതിനാൽ വാശിയേറിയ മൽസരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
♧★★★★★★★★★★★★★★★♧
(Indebted to the candidates for the collage used)

#മികവിൻ്റെ_കേന്ദ്രം(Centre of Excellence) ആകട്ടെ #തിരുമേനി_സ്കൂളും

മികവിൻ്റെ കേന്ദ്രമാകട്ടെ #തിരുമേനി_സ്കൂളും
-----------------------------
പൊതു വിദ്യാലയങ്ങൾ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം നൽകിയ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെയും മികവിൻ്റെ കേന്ദ്രമായി(Centre for Excellence) ഉയർത്തണമെന്ന് നാട്ടുകാർ.

വിവിധ ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയിൽ മികവിൻ്റെ കേന്ദ്രമാക്കാൻ 10 സ്കൂളുകളെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 14 സ്കൂളുകളെയുമാണ് കണ്ണൂർ ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. ഇവയുടെകൂടെ തിരുമേനി സ്കൂളിനെയും പരിഗണിക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്താകെ 90 സ്കൂളുകളുടെ നവീകരണം പൂർത്തിയായിക്കഴിഞ്ഞു. 54 സ്കൂളുകളുടെ നവീകരണം ഉടൻ ആരംഭിക്കും.

[10/28/20]   തിരുമേനി - ചാത്തമംഗലം-നെടുവോട് റോഡ് മെക്കാഡം ടാർ ചെയ്യണം...
*************************************
പത്തുലക്ഷം രൂപകൊണ്ട് ഒരു കിലോമീറ്റർ റോഡ് റീ ടാർ ചെയ്യുന്ന മായാജാലം അഞ്ചു വർഷംമുൻപു കാണിച്ചതിൻ്റെ പരിണതഫലമാണ് ചാത്തമംഗലം നിവാസികൾ ഇപ്പോൾ അനുഭവിക്കുന്നത്. പണിത് രണ്ടു വർഷം കഴിഞ്ഞപ്പോൾ തിരുമേനി - ചാത്തമംഗലം-നെടുവോട് റോഡ് പാടെ തകർന്നു. ഇപ്പോൾ കാൽനടയാത്ര പോലും ദുഷ്കരം. ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ പഞ്ചായത്തു ഭരിക്കുന്ന പാർട്ടിക്കാർ എം.എൽ.എയെയും എം.എൽ.എയുടെ പാർട്ടിക്കാർ പഞ്ചായത്തിനെയും പഴി ചാരും. നാട്ടുകാരുടേതും ചാത്തമംഗലം തെരുവമല സന്ദർശിക്കാൻ പോകുന്നവരുടേതുമായി നിരവധി വാഹനങ്ങളാണ് ദിനംപ്രതി റോഡിലൂടെ സഞ്ചരിക്കുന്നത്. ടാക്സി വാഹനങ്ങൾ വേറെയും. ടിപ്പർ ലോറികൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിന് ഹെവി വെഹിക്കിൾസിനെ താങ്ങാനുള്ള ശേഷിയില്ല. റോഡിന് ഏറെ ഗുണകരമായ PMGSY പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിരുന്നെങ്കിലും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നതിനാൽ നടപ്പായില്ല. പ്രാദേശിക നേതാക്കളുടെ പിടിപ്പുകേടു തന്നെ ഒരു പ്രധാന കാരണം. ഇപ്പോൾ PMGSYക്കു സമാനമായ പദ്ധതിക്കു സംസ്ഥാന സർക്കാരും രൂപം കൊടുക്കുന്നതായി കേൾക്കുന്നു. പോരെങ്കിൽ KIIFB പദ്ധതിയുമുണ്ട്. ഇലക്ഷൻ അടുക്കുമ്പോൾ കണ്ണിൽ പൊടിയിടാൻ അനുവദിക്കുന്ന വഴിപാട് ഫണ്ടുകൊണ്ട് തിരുമേനി - ചാത്തമംഗലം-നെടുവോട് റോഡിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരമാവില്ലെന്ന് അധികൃതർ ഇനിയെങ്കിലും മനസിലാക്കണം. മുൻപ് മഞ്ഞക്കാട് - തിരുമേനി -മുതുവം റോഡിനു വേണ്ടി നടത്തിയതുപോലെ മികച്ച പദ്ധതികൾ നേടിയെടുക്കുന്നതിനുള്ള സർവ്വകക്ഷി പ്രക്ഷോഭങ്ങൾ ഉണ്ടാകണം.

വേറിട്ട പ്രതിഷേധവുമായി യുവാക്കൾ. 12ആം വാർഡിലെ തകർന്ന റോഡ് നന്നാക്കി കാണാൻ ഇതേ വഴിയുള്ളൂ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നാളുകളായി ചാത്തമംഗലം റോഡിന്റെ അവസ്ഥ ശോചനീയമാണ്. പൂർണ്ണമായും തകർന്ന റോഡിന്റെ ചിത്രത്തോടൊപ്പം ഫോട്ടോഷോപ്പ് ചെയ്ത സുന്ദരൻ റോഡിന്റെ ചിത്രം നൽകിയാണ് ഇനി ഇതേ വഴിയുള്ളൂ എന്ന് ഈ ചെറുപ്പക്കാർ പറയുന്നത്. ഇത്ര വർഷമായിട്ടും ഈ റോഡ് നേരെയാക്കാത്തതിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. എന്നാൽ ഇങ്ങോട്ട് കോൺക്രീറ്റ് റോഡ് പാസ്സായിട്ടുണ്ടെന്നാണ് പഞ്ചായത്തും വാർഡ് മെമ്പറും പറയുന്നത്.

youtube.com

THERUVUMALA KANNUR | HILLS KANNUR | Trucking Hill | Kannur tourist places | 1K Celebration Felacia

പിന്നെയും തെരുവമല...🙏😍😍🥰👍🏻👍🏻

ഇത്തവണ യാത്ര തളിപ്പറമ്പ- ആലക്കോട് - നെടുവോട് - ചാത്തമംഗലം റൂട്ടിൽ.🕶️🕶️🕶️💪

പയ്യന്നൂരിൽ/കാഞ്ഞങ്ങാട് നിന്നും ചെറുപുഴ- തിരുമേനി - ചാത്തമംഗലം റൂട്ടിലൂടെയുള്ള ഒരു വീഡിയോയും പ്രതീക്ഷിക്കുന്നു🙋🏻‍♂🙋🏻‍♂🙋🏻‍♂

കണ്ണൂർ ജില്ലയിലെ മനോഹരമായ തേരുവുമലയിലേക്ക്‌ ഒരു യാത്ര ... #തേരുവുമല #THERUVUMALA #KANNURHILLS #HillsKerala

'ജനഹൃദയങ്ങളിൽ കട്ടക്കയം' -ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കുന്ന ബളാൽ പഞ്ചായത്ത് വൈസ് പ്ര സിഡൻ്റ് രാജു കട്ടക്കയത്തെ ഒക്ടോബർ 2 ന് വെള്ളരിക്കുണ്ട് ടൗണിൽ ആദരിക്കുന്നു ...

മരുതുംപാടി (ചാത്തമംഗലം) ഇത്തവണ ജനറൽ വാർഡ്; മൽസരം തീപാറും.
**********************************
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതും പാടിയിൽ വനിതാ / പട്ടികജാതി/ പട്ടികവർഗ്ഗ സംവരണമില്ല. തിരുമേനി - താബോർ റോഡിനു സമീപത്തുകൂടി ഒഴുകുന്ന തോടിനും മുതുവം തോടിനും ഇടയിലുളള ഭൂപ്രദേശം ആണ് മരുതും പാടി വാർഡിൽ ഉൾപ്പെടുന്നത്. തിരുമേനി - ചാത്തമംഗലം റോഡരികിൽ താമസിക്കുന്ന മുഴുവൻ ആളുകളുടെയും വോട്ടുകൾ, കഴിഞ്ഞ തിരഞ്ഞെടുപ്പിലേതുപോലെ തന്നെ, ഒരേ വാർഡിൽത്തന്നെ കേന്ദ്രീകരിക്കുന്നതിനാൽ സ്ഥാനാർഥിയുടെ ജയപരാജയങ്ങളെ സ്വാധീനിക്കും. സി.പി.എമ്മിലെ ശ്രീമതി അന്നമ്മ കുര്യാക്കോസ്, ശ്രീ. കെ. എസ്. ഗോപി , ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ശ്രീ. ടി. സി. കുര്യൻ, ശ്രീമതി റോസിലി ആടിമാക്കൽ എന്നിവരാണ് മുൻ തിരഞ്ഞെടുപ്പുകളിൽ ഇവിടെനിന്നും വിജയിച്ചിട്ടുളളത്. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രാപ്പോയിൽ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന ശ്രീ. ജോസഫ് മുളളൻമട ഈ വാർഡിൽ നിന്നുളള ജനപ്രതിനിധിയാണ്. അയൽവാർഡുകളായ തിരുമേനി, ചട്ടിവയൽ എന്നിവ യഥാക്രമം പട്ടികജാതി, വനിതാ സംവരണ വാർഡുകളാണ്. ചെറുപുഴ, പുളിങ്ങോം, ഇടവരമ്പ, രാജഗിരി , ജോസ്ഗിരി, പ്രാപ്പൊയിൽ എന്നിവയാണ് ചെറുപുഴ പഞ്ചായത്തിലെ മറ്റു ജനറൽ വാർഡുകൾ.

നാളെ (29-09-2020) മുതൽ നമ്മുടെ വാഹന രജിസ്ട്രേഷൻ നമ്പർ- KL 86.

അനുമോദനങ്ങൾ

Timeline Photos

Chathamangalam Theruvamala Hill Top

PC: Leo Augustine

#chathamangalam_hills #theruvamala #kannur #evening

youtube.com

Amazing Kannur || Kannur unknown Hill station || Theruvumala Offroad || Kannur Uluppunni ||Part 2

Chathamangalam Theruvamala Trek Part 2 by Solo Vlog

#chathamangalam_hills #theruvamala #Thirumeni #kannur

#kannur #theruvumala #kannurhillstation ഇ വീഡിയോയുടെ First part കണ്ട എല്ലാവര്ക്കും നന്ദി ROUTE: Kannur - Taliparamba - Alakode - Udayagiri - Muthusseri - Tal...

youtube.com

Amazing Kannur || Kannur unknown Hill station || Theruvumala Offroad || Kannur Uluppunni ||Part 1

Chathamangalam Theruvamala Trek Part 1 by Solo Vlog

#kannur #theruvumala #kannurhillstation മഴയെ പ്രണയിക്കുന്നവർക്ക്, മലഞ്ചെരിവുകളെ ഇഷ്ടപ്പെടുന്നവർക്ക് സാഹസികത ഇഷ്ട്ടപെടുന്നവർക്കു നെഞ....

#evening #theruvamala #chathamangalam_hills

youtube.com

വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ കുഞ്ഞിന് മാതാവിൻ്റെ പേര് പിന്നീട് സംഭവിച്ചത്|Shekinah Television|MSMI

Sr. Justeena Mariya Shajan Munjanattu

നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിന് മാതാപിതാക്കൾ പരിശുദ്ധ അമ്മയുടെ പേര് നൽകി: പിന്നീട് നടന്നത് #ShekinahTelevision #...

youtube.com

Shekinah Television | Church Today

വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുന്ന മലയോര മേഖലയില്‍ ഒരു വീട്ടമ്മയ്ക്ക് കൂടി കാട്ടുപന്നിയുടെ ക്രൂരമായ ആക....

ചാത്തമംഗലത്തിന്റെ ആകാശദൃശ്യം

PC: Sunny Pathiyil

Evergreen Chathamangalam

youtube.com

കോടമഞ്ഞിൽ പുതഞ് താബോർ ഹിൽടോപ്പ് | Tabore | Ente Nadu | Kannur

കോടമഞ്ഞിൽ പുതഞ് താബോർ ഹിൽടോപ്പ് | #Thabore | Ente Nadu | #Kannur
https://www.youtube.com/watch?v=XgJatprqaKE&feature=youtu.be
Share & Subscribe

Thabore is a hill top village in Kannur district in the Indian state of Kerala. Some parts of Thabore comes under Udayagiri, Kerala gram panchayat and the re...

ചാത്തമംഗലം തെരുവമലയുടെ ആകാശ ദൃശ്യം(Drone images)

നമ്മുടെ സ്വന്തം തെരുവമല ( ചാത്തമംഗലം)
ഒരു മഴക്കാല ദൃശ്യം
Photo Courtesy : Shabin Jose

Kannur vishesham കണ്ണൂർ വിശേഷം

നമ്മക്ക് താബോറിലേക്ക് ഒരു യാത്ര പോയാലോ ?

താബോർ - കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്തു പശ്ചിമ ഘട്ട മലനിരകളിൽ ഒന്ന്... സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2800 അടി ഉയരം..
കൊടും വന പ്രദേശമായിരുന്ന ഇവിടം 1950 കളുടെ അവസാനത്തോടെ തിരുവിതാംകൂർ ഭാഗത്തു നിന്നെത്തിയ കർഷക കുടിയേറ്റതോടെ ആണ് സജീവമായത് ... കാർഷികവൃത്തി ആണ് പ്രധാന ഉപജീവനമാർഗം.. ചെറുപുഴ , ഉദയഗിരി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശം ആണ്...
ആദ്യം താബോർ മൊട്ടമല .. താബോർ ജംഗ്ഷനിൽ നിന്ന് 200 മീറ്റർ വലത്തേക്ക് പോയി പിന്നീട് വീണ്ടും വലത്തേക്ക് കട്ട് ചെയ്ത് വീണ്ടും ഒരു 200 മീറ്റർ പോയിന കഴിയുമ്പം ഒരു ട്രാൻസ്‌ഫോർമർ കാണാം അവിടെ വണ്ടി വച്ച് മേലേക്ക് നടക്കണം .. ഒരു ചെറിയ ട്രെക്കിങ് ... നടവഴിയൊക്കെ കാട് പിടിച്ചു..

ഏകദേശം 20 മിനിറ്റ് കയറിക്കഴിഞ്ഞു എത്തിയത് ഒരു സ്വർഗത്തിലേക്ക് ആയിരുന്നു..
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പ്.. വെട്ടിയൊതുക്കിയ പോലെ പരവതാനി വിരിച്ച പുൽത്തകിടി.. അതിർവരമ്പ് പോലെ ചുവന്ന മണ്ണിന്റെ നടപ്പാത ... തണുത്ത കാറ്റ്.. ഒരു വല്ലാത്ത ഫീലിംഗ്.. അറിയാതെ ആർത്തു വിളിച്ചു പോയി.. അവിടെ നിന്നുള്ള കാഴ്‌ച്ച അതിലേറെ സുന്ദരം.. ഒരു ഭാഗത്തു ട്രെക്കിങ്ങ് സംഘങ്ങളുടെ പ്രിയ കേന്ദ്രം ആയ കൊട്ടത്തലച്ചി മല. , പിന്നെ താബോർ കുരിശു മല .. ദുരെ വിശ്വസുന്ദരി കുടക് മലനിരകൾ ....
മനസ്സിനും ശരീരത്തിനും കുളിർമ ഏകിക്കൊണ്ട് കോട ഉയരാൻ തുടങ്ങി .. കുറച്ച് നേരം അവിടെ കണ്ട ബദാം മരത്തിനു താഴെ കിടന്ന് വിശപ്പിന്റെ വിളി വന്നപ്പോൾ താഴേക്കിറങ്ങി ...
താബോർ ടൗണിൽ ചെന്ന് ഗോപി ചേട്ടന്റെ കടയിൽ കയറി നല്ല ചൂട് പരിപ്പുവടയും കട്ടൻ കാപ്പിയും കുടിച് ഉശാറായി...

ഇനി നേരെ കുരിശു മലയിലേക്ക്‌.. ജോസ്‌ഗിരി റൂട്ടിലൂടെ ഒരു കിലോമീറ്റർ പോയി വലത്തോട്ട് ഒരു കല്ല് പാകിയ റോഡിലൂടെ ഒരു 2 കിലോമീറ്റർ പോണം .. ഇരുവശത്തും പഴുത്തു തുടങ്ങിയ കൊക്കോ ചെടികൾ .. ഒരെണ്ണം പൊട്ടിച്ച് അതും തിന്നുകൊണ്ട് മുകളിലേക് .. മറ്റതിനെ അപേക്ഷിച്ച കയറ്റവും ബുദ്ധിമുട്ടും കുറഞ്ഞ വഴി ..

മുകളിൽ ബ്രസീലിലെ റിയോ ഡി ജെനിറിയോയിലെ ക്രൈസ്റ്റ് ദ റെഡീമർ മാതൃകയിൽ ഒരു രൂപം, ബ്രസീലിൽ 2000 അടി ഉയരത്തിൽ ആണെങ്കിൽ ഇത് 2800 അടി ഉയരത്തിൽ .. മുകളിൽ എത്തി ഒന്ന് ഇരുന്നതും കാഴ്ചകളെ മറച്ചു കൊണ്ട് ഒരു കോട വന്നു മൂടി .. കൂടെ ഒരു മഴയും ... എന്റെ സാറേ ഒന്നും പറയാനില്ല, അതിസുന്ദരം .. മഴ നനയുവാണേൽ ഇങ്ങനെ നനയണം .. അവിടുന്നുള്ള കാഴ്ചകളും അതി സുന്ദരം ... മനസ്സ് നിറച്ചു താഴേക്ക്...
വീണ്ടും ആ രുചി നുണയാൻ ഗോപിച്ചേട്ടന്റെ കടയിലേക്ക്..

അടുത്ത ലക്ഷ്യം ചട്ടിവയൽ വെള്ളച്ചാട്ടം.. താബോർ നിന്നും 3 കിലോമീറ്റർ, ചെറുതെങ്കിലും അതി സുന്ദരം, നല്ല തണുത്ത വെള്ളം... ഇനി തിരികെ വീട്ടിലേക്ക്‌ ..
ഈ മലകൾ മനുഷ്യൻ കീറി മുറിക്കാഞ്ഞത് നന്നായി, ഇത് കാണാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് ..

ഇടുക്കി മിടുമിടുക്കിയാണെങ്കിൽ കണ്ണൂർ മിടുമിടുക്കനാണ് നല്ല ചുണയുള്ള ആൺകുട്ടി
സഞ്ചാരികളുടെ പ്രിയ സ്ഥലം ആയ ജോസ്‌ഗിരി വെറും 4 KM ദൂരത്താണ്.

വഴി: കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് - ഉദയഗിരി - താബോർ (65 KM)
പയ്യന്നൂർ - ചെറുപുഴ - തിരുമേനി - താബോർ(40 KM) .
പയ്യന്നൂരിൽ നിന്നും KSRTC ഉണ്ട്. നല്ല നാട്ടുകാരാണ് ആരോട് ചോദിച്ചാലും വഴി പറഞ്ഞ് തരും..

Want your business to be the top-listed Travel Agency in Cherupuzha?

Click here to claim your Sponsored Listing.

Videos (show all)

KANNUR - PARAPPA

Location

Address


Thirumeni
Cherupuzha
670511
Other Cherupuzha travel agencies (show all)
Rosariyo Travel Hub Rosariyo Travel Hub
Thattaparambil Building,above South Indian Bank CHERUPUZHA
Cherupuzha, 670511

We Plan You Pack....

Cherupuzha Private Bus Cherupuzha Private Bus
Cherupuzha
Cherupuzha, 670511

About   Contact   Privacy   FAQ   Login C